top of page

Profile

Join date: Dec 22, 2023

About

1988 ൽ കോഴിക്കോടു ജില്ലയിലെ പന്തീരാങ്കാവിൽ രാമദാസ്, അരുന്ധതി എന്നിവരുടെ മകനായി ജനനം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ലോകചരിത്രത്തിലും ബിരുദം, മെഡിക്കൽ & സൈക്കാട്രിക് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ സോഷ്യൽ മെഡിസിൻ & കമ്മ്യൂണിറ്റി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും M.Phil ഗവേഷണബിരുദവും സോഷ്യൽ സയൻസസ് ഇൻ ഹെൽത്തിൽ പി എച്ച് ഡി യും പൂർത്തിയാക്കി. കാശ്മീരശൈവ തന്ത്ര മേഖലയിൽ നിരവധി വർഷത്തെ ഗവേഷണ പരിചയമുള്ള ഇദ്ദേഹം ഈ വിഷയത്തെ അധികരിച്ച് അനവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തന്ത്രരഹസ്യം, വിജ്ഞാനഭൈരവതന്ത്രം, കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്താവ് എന്നീ പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. പ്രഭാഷകനും എഴുത്തുകാരനുമായ ഇദ്ദേഹം അഭിനവഗുപ്ത ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഡയറക്ടർ, ശിവം - ശൈവ ശാക്ത തന്ത്രമാസികയുടെ എഡിറ്റർ ഇൻ ചീഫ് എന്നീ ചുമതലകൾ വഹിക്കുന്നു.


R Ramananad

More actions
bottom of page