About
ദശ മഹാവിദ്യ 🪷 ➖➖➖➖➖➖➖➖➖➖ ഓൺലൈൻ പഠനം ➖➖➖➖➖➖➖➖➖ ശിവൻ എന്ന ലക്ഷ്യവും അതിലേയ്ക്ക് എത്താനുള്ള ശക്തി എന്ന മാർഗ്ഗവും ആദ്ധ്യാത്മികതയുടെ ലോകത്തെ പ്രകാശോജ്വലമാക്കി. സൃഷ്ടി-സ്ഥിതി-സംഹാരം-തിരോഭാവം-അനുഗ്രഹം എന്നിങ്ങനെ അഞ്ച് കൃത്യങ്ങളാണ് ഈ പ്രപഞ്ചത്തിന്റെ രഹസ്യം. ഇവയുടെ ആവർത്തനം, പത്തു ഭാവങ്ങളായി വിമർശിച്ചു, അവയാണു ദശമഹാവിദ്യകൾ. അലൗകിക സൗന്ദര്യം വഴിഞ്ഞൊഴുകുന്നവളായും, അമ്മയായും, രക്തം ഉറഞ്ഞുപോകും വിധം ഭയം ജനിപ്പിക്കുന്നവളായും, ഭർത്സിക്കുന്നവളായും, വിരൂപയായുമെല്ലാം ഒരേ ശക്തി തന്നെ കാണപ്പെടുന്നു. തന്റെ പ്രകൃതിയിൽ ഈ പത്തു ഭാവങ്ങളെ തിരിച്ചറിയുന്ന പുരുഷൻ ശിവനായിത്തീരുന്നു. ശക്തി ആരാധനയുടെ മൂർത്ത ഭാവമായ പത്ത് മഹാവിദ്യകളെ അറിയുന്നതു വഴി പ്രപഞ്ചം മറച്ചുവച്ച രഹസ്യം അനാവരണം ചെയ്യപ്പെടുന്നു. ശിവം മാസികയുടെ എഡിറ്ററും അഭിനവഗുപ്ത അക്കാദമിയുടെ ഡയറക്ടറായ ഡോ ആർ. രാമാനന്ദ് ദശമഹാവിദ്യകൾ എന്ന ഓൺലൈൻ ക്ലാസിലൂടെ ശക്തിയുടെ ഈ രഹസ്യത്തെ അനാവരണം ചെയ്യുന്നു.
You can also join this program via the mobile app. Go to the app