About
🌸 *ശ്രീലളിതാ സഹസ്രനാമം* 🌸 _സരളാര്‍ത്ഥവും വ്യാഖ്യാനവും_ ശക്തി ഉപാസനാ ലോകത്തിലെ അമൂല്യരത്നമാണ് ശ്രീലളിതാ സഹസ്രനാമം. വശിന്യാദി വാഗ്ദേവതകൾ രചിച്ചതായി പറയുന്ന ദേവിയുടെ സഹസ്രനാമങ്ങൾ ഏതൊരു സാധകനേയും ഭക്തനേയും ആകർഷിക്കും വിധം മനോഹരമാണ്. അതോടൊപ്പം തന്നെ അതിന്റെ കാവ്യഭംഗിയും എടുത്തു പറയേണ്ടതാണ്. നാമങ്ങൾക്കിടയിൽ രഹസ്യമായി നിലകൊള്ളുന്ന ബീജാക്ഷരങ്ങളാകട്ടെ, ലളിതാ സഹസ്രനാമത്തെ മന്ത്രമയമാക്കിത്തീർത്തിരിക്കുന്നു. ഇങ്ങനെ വാക്കുകൾ കൊണ്ടു വിവരിക്കാനാവാത്തത്ര മഹത്വം ലളിതാ സഹസ്രനാമത്തിന് അവകാശപ്പെട്ടതാണ്. ഈ ലളിതാ സഹസ്രനാമത്തെ പല വീടുകളിലും നിത്യേന പാരായണം ചെയ്തു വരുന്നുണ്ട്. എങ്കിലും നാമങ്ങളുടെ അർത്ഥം അറിഞ്ഞുകൊണ്ടുള്ള ജപം വിരളമാണ്. *അദ്ഭുതപ്പെടുത്തുന്ന നിരവധി രഹസ്യങ്ങളടങ്ങിയ ലളിതാ സഹസ്രനാമത്തിലെ നാമങ്ങളുടെ സാമാന്യ അർത്ഥം അറിയുന്നത് ലളിതാദേവിയുടെ സാധനാപദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ സഹായകരമാണ്.* തഥാഗത അക്കാദമി ശ്രീലളിതാ സഹസ്രനാമത്തിന്റെ അർത്ഥം വിവരിക്കുന്ന ഒരു ക്ലാസ് സംഘടിപ്പിക്കുകയാണ്. അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ ഡയറക്ടറും, ശിവം മാസികയുടെ എഡിറ്ററുമായ *ശ്രീ ആര്‍. രാമാനന്ദ്* ആണ് ക്ലാസ് നയിക്കുന്നത്. നോട്ട്സും വീഡിയോ ക്ലാസുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പാഠ്യപദ്ധതിയിൽ ലളിതാസഹസ്രനാമത്തിന്റെ *ശൈവ സംബന്ധിയും ശാക്തസംബന്ധിയുമായ* അർത്ഥമാനങ്ങൾ ചർച്ച ചെയ്യുന്നുണ്ടാകും. അതോടൊപ്പം *ധ്യാനമുറകൾ* കൂടി ഉൾപ്പെടുന്ന രീതിയിലാണ് ക്ലാസ്.
You can also join this program via the mobile app. Go to the app