top of page

Devi Mahatmyam - ദേവീമാഹാത്മ്യം അർത്ഥവും രഹസ്യവും

  • 13 Steps

About

ആപതി കിം കരണീയം ? സ്മരണീയം ചരണയുഗളമംബായാം (ആപത്ത് വരുമ്പോൾ എന്താണ് ചെയ്യേണ്ടത് ? ജഗദംബയുടെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിക്കുക) ദേവി ഉപാസനയ്ക്കായുള്ള ഏറ്റവും ഉത്തമമായ ഒരു വഴിയാണ് ദേവിമാഹാത്മ്യ പാരായണം. ദേവിമാഹാത്മ്യത്തിൽ അതിനിഗൂഢങ്ങളായ തന്ത്ര സാധനയെ ശ്രീ മഹാലക്ഷ്മി മഹാസരസ്വതി മഹാകാളി ഐക്യ സ്വരൂപമായ ചണ്ഡികാ ദേവിയുടെ ചരിതമായാണ് അവതരിപ്പിക്കുന്നത്. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ദേവീമാഹാത്മ്യ ഗ്രന്ഥം വീട്ടിൽ സൂക്ഷിക്കുന്നതു തന്നെ അത്യുത്തമമാണ്. ആ ഗൃഹത്തിൽ അഹിതങ്ങൾ സംഭവിക്കില്ലെന്നാണു ദേവീ ഭക്തർ വിശ്വസിക്കുന്നത്. 700 ശ്ലോകങ്ങളടങ്ങിയ പതിമൂന്ന് അദ്ധ്യായങ്ങളാണു ദേവീമാഹാത്മ്യത്തിൽ ഉള്ളത്. ദേവി മാഹാത്മ്യത്തിലെ നിഗൂഢങ്ങളായ രഹസ്യ വിദ്യകളെ അനാവരണം ചെയ്യുകയാണ് ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യനായ ശ്രീനാഥ്ജി. (ഡോ ശ്രീനാഥ്‌ കാരയാട്ട്) ദേവീമാഹാത്മ്യം അർത്ഥവും രഹസ്യവും എന്ന ഒന്നാം ദിവസത്തെ ക്ലാസ്സിൻ്റെ റെക്കോഡിങ് ആണ് ഇവിടെ ഉള്ളത്

You can also join this program via the mobile app. Go to the app

Instructors

Price

Free

Share

bottom of page