About
🌸 കുലം കൗളം കുലാചാരം 🌸 കുലം കൗളം കുലാചാരം എന്ന പഠനത്തിൽ എന്തെല്ലാം ആണ് ഉൾപ്പെടുന്നത് ? കുലം, കൗളം, കുലാചാരം എന്ന വിഷയത്തെ അറിയുന്നതിലൂടെ നമ്മുടെ കാവുകളിലും തറകളിലും തറവാടുകളിലും ആചരിച്ചുവന്നിരുന്ന മഹത്തായ ആരാധനാപാരമ്പര്യങ്ങളെയും അവയ്ക്കുപിറകിലെ താന്ത്രിക ദർശനത്തെയും ആഴത്തിൽ മനസ്സിലാക്കാം.. ▪ എന്താണ് കുലം ? ▪ കുലാചാരവും കൗളവും ഒന്നാണോ ? ▪ വാമ-കൗള ശാബര പദ്ധതികൾ തമ്മിലുള്ള ബന്ധം എന്ത് ? ▪ കുലദേവതാ ആചരണങ്ങളുടെ അടിത്തറ എന്ത് ? തുടങ്ങിയ വിഷയങ്ങൾ വിശദമായി വിവരിക്കുന്നു. ആരാണ് ഈ പഠന പരിപാടി നയിക്കുന്നത് ? അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്റ്റർ ഡോ ആർ. രാമാനന്ദ്, ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ ശ്രീനാഥ് കാരയാട്ട് എന്നിവർ ആണ് ഈ ക്ലാസിൽ നമ്മളോട് സംവദിക്കുന്നത്. ആർക്കെല്ലാം ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കും ? കുലാചാരം എന്ന വിഷയത്തിൽ താല്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. നന്ദി തഥാഗത
You can also join this program via the mobile app. Go to the app