About
കാളി എന്ന ദേവതാസങ്കല്പം കേരളക്കരയുമായി വളരെയേറെ ചേർന്നു നില്ക്കുന്ന ഒന്നാണ്. കേരളത്തിൽ കാളി ഇല്ലാത്ത ഒരു തറ വിരളമായേ കാണാനാവൂ. ഭാരതത്തിലെ മറ്റു ദേശങ്ങളിൽ പ്രചാരത്തിൽ ഇല്ലാത്ത ഭദ്രകാളി ഉത്പത്തിയും ചരിതവും കേരളദേശത്ത് വളരെ മുൻപേ പ്രചാരത്തിലുണ്ട്. അതുകൂടാതെ കേരളത്തിൽ മാത്രം കാണാവുന്ന ഒരു പ്രത്യേകതയാണ് കാശ്മീര പദ്ധതിയിൽ ചിട്ടപ്പെടുത്തിയ 13 ശാക്തേയ കാവുകൾ. കാശ്മീര ശൈവ പദ്ധതിയുടെ ഭാഗമായ ക്രമം എന്ന ധാരയാണ് ഈ ക്ഷേത്രങ്ങൾക്ക് ആധാരം. 12 കാളികളും അവയെ എല്ലാം ഗ്രസിക്കുന്ന കാലസംകർഷിണി എന്ന പരമമായ ഭാവവും ദ്വാദശകാളി അഥവാ ക്രമകാളി എന്ന പേരിൽ ഒരു സാധനാപദ്ധതിയായി നിലനില്ക്കുന്നു. അവയുടെ പ്രായോഗിക ആവിഷ്കാരം കേരളത്തിലാണ് എന്നത് അത്ഭുതകരമാണ്. ദ്വാദശകാളി ക്രമത്തിന്റെ തത്ത്വചിന്ത ഏതൊരു വിജ്ഞാനദാഹിയേയും അമ്പരപ്പിക്കുന്നതാണ്. ബാഹ്യപ്രപഞ്ചത്തിൽ നിന്ന് ശ്രദ്ധയെ പടിപടിയായി ലയിപ്പിച്ചുകൊണ്ട് ശിവാനുഭവത്തിലൂടെ പരമമായ ശൂന്യതയിലേയ്ക്ക് കടക്കുന്ന ഒരു ലയചിന്തനമാണ് ദ്വാദശശകാളി ക്രമം. അഭിനവഗുപ്താചാര്യൻ അദ്ദേഹത്തിന്റെ തന്ത്രാലോകം എന്ന ഗ്രന്ഥത്തിൽ ദ്വാദശകാളി ധ്യാനം വിവരിക്കുന്നുണ്ട്. നാലു ദിവസം നീളുന്ന ഒരു online ക്ലാസിലൂടെ തഥാഗത അക്കാദമി ദ്വാദശകാളി ക്രമവും അതിന്റെ ധാനപദ്ധതിയും നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ശിവം മാസികയുടെ ചീഫ് എഡിറ്ററായ ശ്രീ ആർ. രാമാനന്ദ് ആണ് ക്ലാസ് നയിക്കുന്നത്. ആത്മീയ ധാരയിലെ അതിപ്രധാനമായ ഈ പദ്ധതിയെ പഠിക്കുവാനും പ്രയോഗിക്കുവാനും താത്പര്യപ്പെടുന്ന ഏവരേയും കോഴ്സിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
You can also join this program via the mobile app. Go to the app