top of page

5th Dimensions Mediation Program

  • 5 Steps

About

ലോകത്തിലിന്നുവരെ ഉണ്ടായിട്ടുള്ള സകല ധ്യാനമുറകൾക്കും മൂലമായി നില്ക്കുന്ന ധാരണകൾ ഉപയോഗിച്ചുള്ള ധ്യാന മാർഗ്ഗം വിജ്ഞാന ഭൈരവതന്ത്രത്തെ ആസ്പദമാക്കി ചെയ്യുന്നതാണ് ഈ ധ്യാന പരിശീലന പരിപാടി. വിജ്ഞാനഭൈരവം എന്ന ഈ ഗ്രന്ഥത്തെ മലയാളത്തിൽ പരിചയപ്പെടുത്തിയ ശ്രീ ആർ. രാമാനന്ദാണ്  ഈ പരിപാടിക്കു നേതൃത്വം കൊടുക്കുന്നത്. എന്താണ് വിജ്ഞാനഭൈരവം ശിവ ശക്തി സംവാദം നമുക്കു വളരെ പരിചിതമാണ്. രാമായണം മുതൽ തന്ത്രശാസ്ത്രത്തിന്റെ രഹസ്യങ്ങളടങ്ങിയ ആഗമശാസ്ത്രങ്ങൾ വരെ ശിവശക്തി സംവാദ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവയ്ക്കിടയിൽ തികച്ചും വേറിട്ടു നില്ക്കുന്ന ഒരു ഗ്രന്ഥമുണ്ട്. നിങ്ങളെ ഭൈരവനാക്കി തീർക്കുക എന്നതിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഇല്ലാത്ത ആ ഗ്രന്ഥത്തിന്റെ പേരാണു വിജ്ഞാനഭൈരവതന്ത്രം. അവിടെ സംവദിക്കുന്നതു ശിവനോ ശക്തിയോ അല്ല, ഭൈരവനും ഭൈരവിയുമാണ്. "നീ ആര്" എന്ന ഭൈരവിയുടെ ചോദ്യം ഭൈരവനോടു മാത്രമല്ല, നമ്മളോരോരുത്തരോടുമാണ്. സാക്ഷാൽ ഭൈരവനു പോലും ആ ഉണ്മയെ വാക്കുകളിൽ വർണിക്കാനാവുന്നില്ല. ഭൈരവം എന്ത് എന്നു സ്വയം അനുഭവിച്ചറിയൂ എന്നു പറഞ്ഞുകൊണ്ട് അതിനുള്ള 112 മാർഗ്ഗങ്ങൾ ഭൈരവൻ വെളിപ്പെടുത്തുകയാണ്. ലോകത്തിലിന്നുവരെ ഉണ്ടായിട്ടുള്ള സകല ധ്യാനമുറകൾക്കും മൂലമായി നില്ക്കുന്ന 112 ധാരണകൾ. അതാണു വിജ്ഞാനഭൈരവം.

You can also join this program via the mobile app. Go to the app

Instructors

Price

₹3,001.00

Share

bottom of page